scorecardresearch

Latest News

‘സ്വപ്‌ന സാക്ഷാത്കാരം’; യമഹ ആർഡി 350 വാങ്ങിയ സന്തോഷം പങ്കുവച്ച് അർജുൻ അശോകൻ

മകൾ അൻവിയ്ക്ക് ഒപ്പം ബൈക്കിന് സമീപം നിൽക്കുന്ന ചിത്രവും അർജുൻ പോസ്റ്റ് ചെയ്തിട്ടുണ്ട്

Arjun Ashokan, Yamaha RD 350

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.

ഇപ്പോഴിതാ, ആരാധകരുമായി ഇൻസ്റ്റാഗ്രാമിലൂടെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അർജുൻ അശോകൻ. വാഹനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട യമഹ ആർഡി350 സ്വന്തമാക്കിയതിന്റെ സന്തോഷമാണ് അർജുൻ പങ്കുവച്ചിരിക്കുന്നത്. ‘സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടും’ എന്ന അടികുറിപ്പോടെ മകൾ അൻവിയ്ക്ക് ഒപ്പം ബൈക്കിന് സമീപം നിൽക്കുന്ന ചിത്രവും അർജുൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പഴകും തോറും മൂല്യം കൂടുന്ന ഒരു ബൈക്കാണ് യമഹയുടെ ആർഡി 350. 1973 മുതല്‍ 1975 വരെ ജപ്പാനിലും 1983 മുതൽ 1989 വരെ ഇന്ത്യയിലും നിർമ്മിച്ച ബൈക്കാണിത്. അന്നുവരെ ഇന്ത്യയിൽ നിർമിച്ചതിൽ ഏറ്റവും നൂതനമായ ടെക്നൊളജിയുമായി എത്തിയ ബൈക്കായിരുന്നു ഇത്. എന്നാൽ അന്ന് ബൈക്കിന് കാര്യമായ പ്രശസ്തി ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ബൈക്കായി ആർഡി 350 മാറിയിട്ടുണ്ട്. നിലവിൽ ഒരു ലക്ഷത്തിന് മുകളിലാണ് പഴയ ഒരു ആർഡി 350ക്ക് വില വരുന്നത്.

നിഖിതയാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ അജഗജാന്തരം, ജാൻ എ മൻ, മധുരം, രമേഷ് സുമേഷ് എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. മെമ്പർ രമേശൻ ഒമ്പതാം വാർഡ്, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ നായകനായും അർജുൻ എത്തി.

Also Read: മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിച്ച് നില; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Arjun ashokan bought yamaha rd 350 bike shares photos

Best of Express