scorecardresearch
Latest News

ഒടുവിൽ അരിക്കൊമ്പനെയും സിനിമേൽ എടുത്തു!

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു

Arikomban, Arikomban movie, Arikomban malayalam movie, Arikomban NM Badusha, Arikomban life
Arikomban movie

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും ബലമായി വേര്‍പെടുത്തിയ അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതും സാജിദ് യഹിയ ആയിരുന്നു. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ‘The most powerful force on earth Is JUSTICE’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

കേരളത്തിൽ ഇന്നും വാർത്തകളിൽ സജീവമായി നിറഞ്ഞു നിൽക്കുകയാണ് അരികൊമ്പൻ. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും കൊടുമ്പിരി കൊള്ളുകയാണ്. എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.

അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഒ പ്രതീഷ് ശേഖർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Arikomban new malayalam movie announced by producer nm badusha