/indian-express-malayalam/media/media_files/2026/01/27/arijit-singh-2026-01-27-22-10-35.jpg)
ചിത്രം: എക്സ്
ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അർജിത്തീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇനി മുതൽ പുതിയ സിനിമകൾക്കായി പാടില്ലെന്നും എന്നാൽ സ്വന്തമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇതൊരു മികച്ച യാത്രയായിരുന്നു. ഇത്രയും കാലം എനിക്ക് വലിയ രീതിയിലുള്ള സ്നേഹം നൽകിയ എല്ലാ ശ്രോതാക്കൾക്കും നന്ദി. ഇനി മുതൽ പുതിയ പിന്നണി ഗാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് ഞാൻ സന്തോഷത്തോടെ അറിയിക്കുന്നു. ദൈവം എന്നോട് വളരെ ദയയുള്ളവനായിരുന്നു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ കാര്യങ്ങൾ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു,' അർജിത് എക്സിൽ കുറിച്ചു.
Also Read: 'ദൃശ്യം 3'നു മുന്നേ തിയേറ്ററിലെത്തുക ഈ മോഹൻലാൽ ചിത്രം; കാത്തിരുന്ന റിലീസ് തീയതി എത്തി
സിനിമകളിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും സംഗീതത്തോട് വിടപറയുന്നില്ലെന്ന് അർജിത് വ്യക്തമാക്കി. താൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലേക്ക് മടങ്ങുകയാണെന്നും സ്വന്തമായി സംഗീതം നിർമ്മിക്കുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. ഇതിനകം ഏറ്റെടുത്തിട്ടുള്ള ചില പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ഈ വർഷം അർജിതിന്റെ ഏതാനും ഗാനങ്ങൾ കൂടി പുറത്തിറങ്ങും.
Also Read: മീനയുടെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഒടിടിയിലേക്ക്
സൽമാൻ ഖാൻ ചിത്രമായ ബാറ്റിൽ ഓഫ് ഗാൽവാനിലെ "മാതൃഭൂമി", വിശാൽ ഭരദ്വാജിന്റെ ഒ റോമിയോയിലെ "ഹം തോ തേരേ ഹി ലിയേ തേ" എന്നിവയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗാനങ്ങൾ. ആഷിഖി 2 എന്ന ചിത്രത്തിലൂടെയാണ് അർജിത് സിങ് സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കഴിഞ്ഞ പത്തു വർഷത്തിലേറെയായി ബോളിവുഡ് സംഗീത ലോകത്തെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.
Read More: മമ്മൂട്ടിയെ പൊന്നാടയണിയിച്ച് അടൂർ ഗോപാലകൃഷ്ണന്‍; പത്മഭൂഷൺ നേട്ടം ആഘോഷമാക്കി 'പദയാത്ര' ടീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us