നയന്‍താര നായികയാകുന്ന കൊലമാവ് കോകിലയിലെ ‘കല്യാണ വയസു താന്‍ വന്തിടിത്ത് ഡീ’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഒറ്റദിവസംകൊണ്ട് പാട്ട് ഹിറ്റായി. അതിനൊപ്പം തന്നെ സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഹിറ്റായിട്ടുണ്ട്.

വിഘ്‌നേശും നയന്‍സും ഒപ്പമുളള ചിത്രത്തിന് ഒരു അടിപൊളി ക്യാപ്ഷനും നല്‍കിയിരിക്കുകയാണ് വിഘ്‌നേശ്. ‘കല്യാണ വയസു താന്‍ വന്തിടിത്ത് ഡീ. വെയ്റ്റ് പണ്ണവാ’ എന്നാണ് വിഘ്‌നേശ് നല്‍കിയിരിക്കുന്ന തലക്കെട്ട്. എന്നുവച്ചാല്‍ എനിക്ക് കല്യാണ പ്രായം ആയി. കാത്തിരിക്കട്ടെ? എന്ന്.

Nayanthara, Vignesh Shivan

നയന്‍താരയും ചിത്രത്തിലെ പ്രകടനത്തിനുള്ള അഭിനന്ദനമാണെങ്കിലും, ഇരുവരും തമ്മിലുള്ള അടുപ്പം അറിയാവുന്ന ആരാധകര്‍ക്ക് അതില്‍ ഒളിപ്പിച്ച പ്രണയം മനസിലായതുപോലെയാണ്.

നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന് കോളിവുഡില്‍ പാട്ടായ കാര്യമാണ്. എന്നാല്‍ ഇരുവരും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടില്ല. വിഘ്‌നേശുമായുളള നയന്‍താരയുടെ വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.

Kolamavu Kokila

പ്രഭുദേവയുമായുളള പ്രണയം തകര്‍ന്നപ്പോഴാണ് നയന്‍താര സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി അടുക്കുന്നത്. നയന്‍താര-വിജയ് സേതുപതി ജോഡികളായെത്തിയ നാനും റൗഡി താന്‍ എന്ന സിനിമ സംവിധാനം ചെയ്തത് വിഘ്‌നേശാണ്. ഇതിനുശേഷമാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ