പേളിയും ശ്രീനിഷും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നും ഇല്ലെന്ന് നടി അര്‍ച്ചന സുശീലന്‍. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ പ്രചരണം കാണുന്നുണ്ടെന്നും ബോധം കെടാന്‍ ശ്രീനിഷ് തന്റെ ബോയ്ഫ്രണ്ട് ഒന്നും അല്ലെന്ന് അര്‍ച്ചന പറഞ്ഞു. പേളിയും ശ്രീനിഷും തമ്മില്‍ ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായിരുന്നപ്പോള്‍ പരസ്യമായി എതിര്‍പ്പ് പറഞ്ഞയാളായിരുന്നു അര്‍ച്ചന.

‘അവര്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ എനിക്കും സന്തോഷമുളള കാര്യമാണ്. എന്റെ ബോയ്ഫ്രണ്ട് ഒന്നുമല്ലല്ലോ ശ്രീനിഷ്. എനിക്ക് ഒരും കുഴപ്പവും ഇല്ല. ആ വീട്ടിന് അകത്തും പുറത്തും അവരുടെ കാര്യത്തില്‍ എനിക്ക് അഭിപ്രായം ഇല്ലായിരുന്നു. വീട്ടിനകത്ത് അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം എനിക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരുവരേയും ഞാന്‍ അഭിനന്ദിക്കുന്നുണ്ട്,’ അര്‍ച്ചന പറഞ്ഞു.

‘ഇത്തരണം പ്രചരണം നടത്തി അവരെയാണ് ഫാന്‍സ് മോശമാക്കുന്നത്. ബിഗ് ബോസിലൂടെ നല്ല ജീവിത പങ്കാളിയെ ഇരുവര്‍ക്കും കിട്ടി. ഞാന്‍ അവര്‍ക്ക് ആശംസ അറിയിക്കുകയാണ്. അവരുടെ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ ലൈക്കും കൊടുത്തിട്ടുണ്ട്. ഞാന്‍ ബോധം കെട്ട് വീഴുന്നത് ആരാണ് കമ്ടത്. ഞാന്‍ നല്ല രീതിയില്‍ ഇവിടെ പ്രകടനം നടത്തുകയായിരുന്നു. അവരുടെ വിവാഹത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അവരുടെ കുടുംബം ഈ ിവവാഹത്തിന് സമ്മതിച്ചത് വലിയ കാര്യമാണ്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. മറ്റൊരു ജോലിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അര്‍ച്ചന ചോദിച്ചു.
നേരത്തേ ബിഗ് ബോസില്‍ വെച്ച് പേളിയുടേയും ശ്രീനിഷിന്റേയും ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ച് അര്‍ച്ചന രംഗത്തെത്തിയിരുന്നു. ഇരുവരും പക്വത ഇല്ലാതെയാണ് പെരുമാറുന്നതെന്നും ബന്ധം സത്യസന്ധമല്ലെന്നും അന്ന് അര്‍ച്ചന പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിലര്‍ അര്‍ച്ചനയ്ക്ക് എതിരെ പ്രചരണം നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ