/indian-express-malayalam/media/media_files/2026/01/23/arya-archana-susheelan-2026-01-23-17-43-54.jpg)
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അർച്ചന സുശീലൻ. സീരിയലിൽ ചെയ്യുന്ന കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിമാരിൽ ഒരാളാണ് അർച്ചന. വിവാഹശേഷം ഭർത്താവിനൊപ്പം യുഎസിലേക്കു പോയ അർച്ചന ഇപ്പോൾ അഭിനയത്തിൽ സജീവമല്ല.
Also Read: Baby Girl Movie Review: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ
തന്റെ സുഹൃത്തും സഹോദരന്റെ മുൻഭാര്യയുമായിരുന്ന ആര്യയെക്കുറിച്ച് (ആര്യ ബഡായി) അർച്ചന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ആര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് അർച്ചന മനസ്സു തുറന്നത്.
Also Read: Sarvam Maya OTT: സർവ്വം മായ ഒടിടിയിലേയ്ക്ക്, എപ്പോൾ എവിടെ കാണാം?
അർച്ചനയുടെ സഹോദരൻ രോ​ഹിത്തായിരുന്നു ആര്യയുടെ ആ​ദ്യ ഭർത്താവ്. ആര്യയും ​രോഹിത്തും വേർപിരിഞ്ഞുവെങ്കിലും അർച്ചനയും ആര്യയും ഇന്ന് സുഹൃത്തുക്കൾ തന്നെ. അടുത്തിടെ ആര്യയ്ക്കും മകൾ ഖുഷിയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും അർച്ചന പങ്കുവച്ചിരുന്നു.
"ഞങ്ങൾ എക്സ് നാത്തൂന്മാരാണെങ്കിലും ഒന്നും മാറിയിട്ടില്ല. എല്ലാം പഴയതുപോലെയാണ്. ഉയർച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നിൽക്കാറുണ്ട്. ഞാൻ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്... അതിൽ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാൻ കൊടുക്കുന്ന വാല്യുവാണത്. ആര്യയെ ഞാൻ ഇഷ്ടപ്പെടുന്ന രീതിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാൻ കാരണമോ ആര്യ കാരണമോ ഒന്നും അല്ലല്ലോ ഒന്നും സംഭവിച്ചത്."
Also Read: അജയ് ദേവ്ഗൺ - കാജോൾ ദമ്പതികളുടെ ആസ്തി എത്രയെന്നറിയാമോ?
"പണ്ടും ഇപ്പോഴും ഭയങ്കര കംഫർട്ടായി തോന്നിയ സംസാരിക്കാൻ തോന്നുന്ന വ്യക്തിയാണ് ആര്യ. വളരെ നൈസ് ​ഗേളാണ്. ജീവിതത്തിലെ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് തീരുമാനങ്ങൾ മാറും. അതിൽ ഒന്നും പറയാൻ പറ്റില്ലല്ലോ. അവളുടെ വ്യക്തിത്വം മാറിയിട്ടില്ല. അത് എനിക്ക് വളരെ ഇഷ്ടമാണ്," അർച്ചന പറഞ്ഞു.
Also Read: പ്രിയം കഴിഞ്ഞ് അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? ദീപ നായർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us