നടി അർച്ചനാ കവി തിരക്കഥാകൃത്താവുന്നു. ‘മീനവിയൽ’ എന്ന വെബ് പരമ്പരയ്ക്കു വേണ്ടിയാണ് അർച്ചന തിരക്കഥയെഴുതുന്നത്. അഭിഷേക് നായർ സംവിധാനം ചെയ്ത് അർച്ചനയുടെ ഭർത്താവായ അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്ന് നിർമ്മിക്കുന്ന വെബ് പരമ്പരയാണ് ‘മീനവിയൽ’.

തിരക്കഥയെഴുത്തിനൊപ്പം പരമ്പരയിൽ ഒരു പ്രധാന കഥാപാത്രമായും അർച്ചന അഭിനയിക്കുന്നുണ്ട്. ‘ആനന്ദം’ ഫെയിം അരുൺ കുര്യനാണ് മറ്റൊരു പ്രധാന കഥാപാത്രം. സച്ചിൻ വാര്യർ ആണ് ‘മീനവിയൽ’ എന്ന വെബ് സീരീസിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

ലാൽജോസ് ചിത്രം ‘നീലത്താമര’യിലൂടെയായിരുന്നു അർച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2015 ൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്ത അർച്ചന അഭിനയത്തിൽ സജീവമല്ല.

Read more: അർച്ചനാ കവി സഞ്ചരിച്ച കാറിനു മുകളിലേക്ക് മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook