scorecardresearch

നടി സുനൈനയുമായുള്ള പ്രണയം തുറന്നു പറഞ്ഞ ഖാലിദ് അൽമേരി ആരാണ്?

മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഖാലിദ് തൻ്റെ പിറന്നാൾ ദിനത്തിൽ സുനൈനക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത്

മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഖാലിദ് തൻ്റെ പിറന്നാൾ ദിനത്തിൽ സുനൈനക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത്

author-image
Entertainment Desk
New Update
Khalid Almeri Sunaina Love FI

Khalid Almeri, Sunaina | ഫൊട്ടോ: ഇൻസ്റ്റഗ്രാം

തെന്നിന്ത്യൻ സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ നടി സുനൈനയും യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്‌ളോഗറുമായ ഖാലിദ് അൽ അമേരിയും തമ്മിലുള്ള പ്രണയം ഒടുവിൽ പരസ്യമായിരിക്കുന്നു. മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഖാലിദ് തൻ്റെ പിറന്നാൾ ദിനത്തിൽ സുനൈനക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് താരങ്ങളുടെ ബന്ധം ഔദ്യോഗികമായി ലോകമറിയുന്നത്.

Advertisment

യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനപ്രിയ കണ്ടന്റ് ക്രിയേറ്ററാണ് ഖാലിദ് അൽ അമേരി. ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിലും മലയാളികൾക്കിടയിലും ഇദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. സംസ്കാരങ്ങളെക്കുറിച്ചുള്ള ഹാസ്യപരമായ വീഡിയോകൾ, കുടുംബ ജീവിതം, സാമൂഹിക വിഷയങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഉള്ളടക്കത്തിൽ നിറഞ്ഞുനിൽക്കുന്നു.

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

2024 ജൂൺ മുതൽ സുനൈനയും ഖാലിദും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മോതിരം ധരിച്ച കൈകൾ ചേർത്തുവെച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചതോടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ, 2025 ഡിസംബർ 6-ന് ഖാലിദ് അൽ അമേരി തൻ്റെ പിറന്നാളിന് പങ്കുവെച്ച ചിത്രങ്ങളിലാണ് ബന്ധം സ്ഥിരീകരിച്ചത്.

സുനൈന സമ്മാനിച്ച കേക്കിൻ്റെ ചിത്രങ്ങളും, കറുത്ത വേഷത്തിൽ കൈയ്യിൽ പൂക്കളുമായി നിൽക്കുന്ന ഖാലിദിൻ്റെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. പർപ്പിൾ സാരി ധരിച്ച സുനൈനക്കൊപ്പം കൈകോർത്ത് നിൽക്കുന്ന മിറർ സെൽഫി പങ്കുവെച്ചാണ് താരം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. "എന്നും ഓർക്കാൻ ഒരു മനോഹര രാത്രി" എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പ്. 

Also Read: മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ

കുടുംബത്തോടുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനായ ഖാലിദ് മുൻപ് സലാമ മുഹമ്മദ് എന്ന എമിറാത്തി ഇൻഫ്ലുവൻസറെയാണ് വിവാഹം ചെയ്തിരുന്നത്. ബ്യൂട്ടി ബ്രാൻഡായ പീസ്ഫുൾൻ്റെ സ്ഥാപക കൂടിയാണ് സലാമ. 2007-ൽ വിവാഹിതരായ ഇവർക്ക് രണ്ട് ആൺമക്കളുണ്ട് (അബ്ദുള്ള, ഖലീഫ). എന്നാൽ 17 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 ഫെബ്രുവരിയിൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. മുൻഭാര്യ സലാമ തന്നെയാണ് ഒരു യൂട്യൂബ് അഭിമുഖത്തിലൂടെ വിവാഹമോചനം സ്ഥിരീകരിച്ചത്. 

Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ

Sunaina
സുനൈന|  ഫൊട്ടോ: ഇൻസ്റ്റഗ്രാം

കാതലിൻ വിഴുന്തേൻ, നീർപ്പറവെ, സമർ എന്നീ ചിത്രങ്ങളിലൂടെ തമിഴ്, തെലുങ്ക് സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ താരമാണ് സുനൈന. 2012ൽ പുറത്തിറങ്ങിയ നീർപ്പറവൈയിലെ അഭിയനത്തിന് മികച്ച നടിക്കുള്ള ഫിലംഫെയർ നോമിനേഷനു നടിക്കു ലഭിച്ചു. 

Read More: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Actress Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: