എ.ആര്‍.റഹ്മാന്‍ ഷോ മാറ്റിവച്ചു; ടിക്കറ്റെടുത്തവർക്ക് പണം തിരികെ നല്‍കും

പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതർ അറിയിച്ചു.

ar rahman

കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്നു നടത്താനിരുന്ന ‘എ.ആര്‍.റഹ്മാന്‍ ഷോ’ മാറ്റിവച്ചതായി ഫ്‌ളവേഴ്‌സ് ടിവി. പുതിക്കിയ തീയതി പിന്നീട് അറിയിക്കും. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് മഴ മൂലം ഇന്നത്തേയ്ക്ക് മാറ്റി വച്ചത്.

പരിപാടിയുടെ ടിക്കറ്റ് ഓൺലൈനായി വാങ്ങിയവർക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതർ അറിയിച്ചു. ഔട്ട്‌ലെറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങിയിട്ടുള്ളവർ ഫ്ളവേഴ്സ് ടിവിയുടെ ഓഫീസിൽ പോയി പണം കൈപ്പാറ്റാവുന്നതാണ്.

ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റിവയ്ക്കുന്നത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതർ പറഞ്ഞു.

എ.ആര്‍.റഹ്മാന് പുറമെ സംഗീത ലോകത്തെ പല പ്രമുഖരും ഷോയില്‍ പാടാന്‍ തയ്യാറായി എത്തിയിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ പരിപാടി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഞങ്ങളെല്ലാവരും പെര്‍ഫോം ചെയ്യാന്‍ കമ്മിറ്റഡായവരാണെന്നും എന്നാല്‍ മഴ മൂലം ഷോ മാറ്റി വയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും ഹരിചരന്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ നടക്കാനിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റിവച്ചെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. അതുകൊണ്ടു പരിപാടി കാണാനായി ജില്ലയ്ക്കു പുറത്തു നിന്നു എത്തിയവര്‍ക്ക് ഹോട്ടലുകളിലും മറ്റും തങ്ങേണ്ട അവസ്ഥയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ar rahman show postponed due to rain how to get refund

Next Story
ഇന്നല്ലാതെ മറ്റെന്നാണ് സണ്ണി പിറന്നാളാഘോഷിക്കുക?
The moderation of comments is automated and not cleared manually by malayalam.indianexpress.com