കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്നു എ.ആര്‍.റഹ്മാന്‍ ഷോ മാറ്റിവച്ചു. ഫ്‌ളവേഴ്‌സ് ടിവിയുടെ ആഭിമുഖ്യത്തില്‍ നടക്കാനിരുന്ന പരിപാടിയ്ക്കായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ മഴ നിര്‍ത്താതെ പെയ്തതോടെ ഷോ മാറ്റി വയ്ക്കുകയായിരുന്നു.

മഴ മൂലം പരിപാടി മാറ്റിവയ്ക്കുകയാണെന്ന് സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ തന്നെയാണ് സദസിനെ അറിയിച്ചത്. വേദിയിലെത്തിയ റഹ്മാന്‍ മാറ്റിവച്ചതിന് ആരാധകരോട് മാപ്പ് പറയുകയും മഴ അവഗണിച്ചെത്തിയവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

Read More: എ.ആര്‍ റഹ്മാന്‍ ഷോ മാറ്റിവച്ചു; പണം തിരികെ നല്‍കും

എ.ആര്‍.റഹ്മാന് പുറമെ സംഗീത ലോകത്തെ പല പ്രമുഖരും ഷോയില്‍ പാടാന്‍ തയ്യാറായി എത്തിയിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ പരിപാടി നാളേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഞങ്ങളെല്ലാവരും പെര്‍ഫോം ചെയ്യാന്‍ കമ്മിറ്റഡായവരാണെന്നും എന്നാല്‍ മഴ മൂലം ഷോ മാറ്റി വയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും ഹരിചരന്‍ ട്വീറ്റ് ചെയ്തു.

മഴയെ വെല്ലുവിളിച്ചെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഗായിക ശ്വേത മോഹന്‍ ഷോയില്‍ പെര്‍ഫോം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ പിന്മാറുകയാണെന്നും ട്വീറ്റ് ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിയിലെത്തിയ എ.ആര്‍.റഹ്മാന്‍ ഷോ കാണാന്‍ ഇനിയും ഒരു ദിവസം കൂടി കാത്തു നില്‍ക്കേണ്ടി വരുമെന്ന നിരാശയിലാണ് ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook