scorecardresearch

'ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല, ചിലപ്പോൾ ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെടാം'; എ.ആർ റഹ്മാൻ

ഇന്ത്യയാണ് തന്റെ പ്രചോദനവും ഗുരുവും വീടുമെന്നും ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് മനസ്സിലാക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ എ.ആർ റഹ്മാൻ വ്യക്തമാക്കി

ഇന്ത്യയാണ് തന്റെ പ്രചോദനവും ഗുരുവും വീടുമെന്നും ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് മനസ്സിലാക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ എ.ആർ റഹ്മാൻ വ്യക്തമാക്കി

author-image
Entertainment Desk
New Update
AR Rahman

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡിലെ അവസരങ്ങളുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതയിരുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ റഹ്മാൻ വ്യക്തമാക്കി.

Advertisment

ഇന്ത്യയാണ് തന്റെ പ്രചോദനവും ഗുരുവും വീടുമെന്നും ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിലൂടെ മറ്റുള്ളവരെ ഉയർത്താനും ആദരിക്കാനും സേവിക്കാനുമാണ് താൻ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ആർക്കും വേദനയുണ്ടാക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുസ്ലിമായ ഞാൻ രാമായണത്തിന് സംഗീതം നൽകുന്നു, എനിക്ക് ആ കഥകൾ അറിയാം: റഹ്മാൻ

"എന്റെ ആത്മാർത്ഥത എല്ലാവർക്കും അനുഭവപ്പെടുമെന്ന് ഞാൻ കരുതുന്നു. ആവിഷ്കാര സ്വാതന്ത്ര്യവും വിവിധ സംസ്കാരങ്ങളുടെ ശബ്ദങ്ങളും ആഘോഷിക്കപ്പെടുന്ന ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അനുഗൃഹീതനാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വേവ്‌സ് ഉച്ചകോടിയിൽ അവതരിപ്പിച്ച 'ഝാല', 'റൂഹ്-ഇ-നൂർ' എന്നിവ മുതൽ, നാഗാ സംഗീതജ്ഞരുമായി ചേർന്ന് സ്ട്രിങ് ഓർക്കസ്ട്ര രൂപീകരിച്ചതും, സൺഷൈൻ ഓർക്കസ്ട്രയ്ക്ക് മാർഗനിർദ്ദേശം നൽകുന്നതും ഇതിന്റെ ഭാഗമാണ്.

Also Read: മനയിൽ വൈഫൈ ഇല്ല, ഡെലൂലുവിന് പണി കിട്ടും; പോറ്റി അപ്പൂപ്പനും വികൃതികളായ പേരക്കുട്ടികളും

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി കൾച്ചറൽ വെർച്വൽ ബാൻഡായ 'സീക്രട്ട് മൗണ്ടൻ' നിർമ്മിച്ചതും, ഹാൻസ് സിമ്മറുമൊത്ത് 'രാമായണ'ത്തിന് സംഗീതം നൽകാനുള്ള ബഹുമതി ലഭിച്ചതുമെല്ലാം എന്റെ ലക്ഷ്യബോധത്തെ കൂടുതൽ കരുത്തുറ്റതാക്കി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഭൂതകാലത്തെ ആദരിക്കുകയും വർത്തമാനകാലത്തെ ആഘോഷിക്കുകയും ഭാവിക്ക് പ്രചോദനമാവുകയും ചെയ്യുന്ന സംഗീതത്തിനായി ഞാൻ പ്രതിജ്ഞാബദ്ധനാണ്. ജയ് ഹിന്ദ്, ജയ് ഹോ," റഹ്മാൻ പറഞ്ഞു.

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; ചിത്രങ്ങളുമായി മീന

റഹ്മാന്റെ പരാമർശത്തിന് പിന്നാലെ ബോളിവുഡിലും പുറത്തും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിലർ റഹ്മാന്റെ ധീരമായ നിലപാടിനെ കൈയടിച്ച് സ്വീകരിച്ചപ്പോൾ, മറ്റു ചിലർ അദ്ദേഹം ഇൻഡസ്ട്രിയെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ കൂടുതൽ വ്യക്തതയുമായി റഹ്മാൻ വീഡിയോ പങ്കുവച്ചത്.

Read More: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: