/indian-express-malayalam/media/media_files/uploads/2018/08/arr-ar-rahman.jpg)
ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തവുമായി വരുന്നവര്‍ ഒന്നോ രണ്ടോ അല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു മാത്രമല്ല, രാജ്യത്തിനു പുറത്തുനിന്നും കേരളത്തെ സഹായിക്കാന്‍ തയ്യാറായി നിരവധി പേര്‍ രംഗത്തെത്തി.
കഴിഞ്ഞദിവസം ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിനു വേണ്ടിയായിരുന്നു. 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി 'കേരള കേരള ഡോണ്ട് വറി കേരള' എന്നാണ് അദ്ദേഹം പാടിയത്.
Dont Worry Kerala #KeralaFloods#ARRahman#HelpKerala#StandwithKeralapic.twitter.com/0rx2JHKeoM
— ARR (@arr4u) August 19, 2018
തമിഴ് സിനിമാ ലോകത്തുനിന്നും തെലുങ്ക് സിനിമാ ലോകത്തു നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം നിരവധി സെലിബ്രിറ്റികള്‍ കേരളത്തിനു വേണ്ടി രംഗത്തെത്തിയിരുന്നു. ഈ സമയത്ത് കേരളത്തിനു നേരെ കൈനീട്ടിയ തന്റെ ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍ എന്നിവരുമായി താന്‍ സംസാരിച്ചിരുന്നതായും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.
നിരവധി താരങ്ങളാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടത്തില്‍ പെട്ടു കിടക്കുന്നവര്‍ക്ക് അത്യാവശ്യമായി ബന്ധപ്പെടേണ്ട നമ്പരുകളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാകുന്നതു ചെയ്യാനും ഇവര്‍ തയ്യാറായിട്ടുണ്ട്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, വിദ്യാ ബാലന്‍, നേഹ ശര്‍മ്മ, കാര്‍ത്തിക് ആര്യന്‍, നേഹ ധൂപിയ, ദിയ മിര്‍സ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us