പ്രമുഖ സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ വിവാഹിതയാവുന്നു. ഓഡിയോ എൻജിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഖദീജയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഖദീജയുടെ ജന്മദിനമായ ഡിസംബർ 29 നായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു മക്കളാണ് എ.ആർ.റഹ്മാന്. ഗായിക കൂടിയാണ് ഖദീജ.
എ.ആർ.റഹ്മാൻ സംഗീത സംവിധാനം ചെയ്ത എന്തിരൻ ചിത്രത്തിൽ ‘പുതിയ മനിതാ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. മിമി സിനിമയിൽ ഖദീജ പാടിയ റോക്ക് എ ബേ ബേബി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.