scorecardresearch
Latest News

ബോളിവുഡിൽ തനിക്കെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമുള്ളതായി എ.ആർ.റഹ്‌മാൻ

“എല്ലാം തടയുന്ന ഒരു സംഘമുണ്ട്. അത് കുഴപ്പമില്ല, കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു,” റഹ്‌മാൻ പറഞ്ഞു

ar rahman, dil bechara, rahman, dil bechara music, ar rahman bollywood, dil bechara ar rahman, എആർ റഹ്‌മാൻ, ie malayalam,ഐഇ മലയാളം

കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത സംവിധാനം നിർവഹിച്ച ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സാമ്രാട്ട് എ.ആർ.റഹ്മാൻ. ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഘങ്ങൾ തന്നെ പ്രതികൂലമായി ബാധിച്ചതായി റഹ്മാൻ പറഞ്ഞു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡിലെ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റഹ്മാൻ വെളിപ്പെടുത്തിയത്.

“നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു, തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോൾ, രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അദ്ദേഹത്തിന് നാല് ഗാനങ്ങൾ നൽകി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സർ, എത്ര പേർ പറഞ്ഞു, പോകരുത്, അവന്റെ (എ ആർ റഹ്മാൻ) അടുത്തേക്ക് പോകരുത് അവർ കഥകൾക്ക് ശേഷം കഥകൾ പറഞ്ഞു.’ ഞാൻ അത് കേട്ടു, ഞാൻ മനസ്സിലാക്കി,” എആർ റഹ്മാൻ പറഞ്ഞു.

Read More: നീ എനിക്കൊപ്പമുണ്ട്; മുഴുവൻ ശക്തിയുമാർജിച്ച് ‘ദിൽ ബെച്ചാര’ കാണുമെന്ന് റിയ

“അതെ, ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കുറച്ച് ചെയ്യുന്നത് (ഹിന്ദി സിനിമകൾ) എന്തുകൊണ്ടാണെന്ന്, നല്ല സിനിമകൾ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്. ഞാൻ ഇരുണ്ട സിനിമകൾ ചെയ്യുന്നു, കാരണം ഒരു സംഘം മുഴുവൻ എനിക്കെതിരെ പ്രവർത്തിക്കുന്നു, ഉപദ്രവമാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് അത് അവർ ചെയ്യുന്നത്,” എആർ റഹ്മാൻ പറഞ്ഞു.

“ഞാൻ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞാൻ എന്റെ സിനിമകൾ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്കെല്ലാവർക്കും സ്വാഗതം. മനോഹരമായ സിനിമകൾ നിർമ്മിക്കുക, എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്ക് സ്വാഗതം,”
അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ഒരാഴ്ചയിലെ സിനിമ വാർത്തകൾ; ഒറ്റനോട്ടത്തിൽ

സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാര’യിലെ ‘സ്വാൻ’ എന്ന ഗാനത്തിന് സംഗീതം നൽകിയത് റഹ്മാൻ ആണ്. ജോൺ ഗ്രീന്റെ നോവൽ ‘ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്’ അടിസ്ഥാനമാക്കിയുള്ള ‘ദിൽ ബെച്ചാര’ വെള്ളിയാഴ്ച ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു.

Read more: AR Rahman: There is a whole gang working against me

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ar rahman bollywood there is a whole gang working against me