/indian-express-malayalam/media/media_files/2026/01/02/appuram-ott-2026-01-02-12-21-04.jpg)
Appuram OTT Release Date & Platform: ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ(ഐ എഫ് എഫ് കെ) പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള ചിത്രം അപ്പുറം- ദി അദർ സൈഡ് ഫജ്ർ ഒടിടിയിലെത്തി. ഇന്ദു ലക്ഷ്മി എഴുതി സംവിധാനം ചെയ്ത 72 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണ് അപ്പുറം.
Also Read: എന്റെ വെളിച്ചം കെട്ടുപോയി, 2025 എന്നെ തകർത്തു കളഞ്ഞു: അമ്മയുടെ വിയോഗത്തിൽ മാളവിക
ജഗദീഷ്, മിനി ഐജി, അനഘ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള കെ ആർ മോഹനൻ അവാർഡ് ഈ ചിത്രത്തിലൂടെ ഇന്ദു ലക്ഷ്മിയ്ക്ക് ലഭിച്ചിരുന്നു. രാകേഷ് തരൺ ഛായാഗ്രഹണം നിർമ്മിച്ച ചിത്രത്തിൻ്റ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ബിജിബാൽ ആണ് സംഗീതം ഒരുക്കിയത്.
Also Read: അച്ഛൻ ജെമിനി ഗണേശന്റെ സംസ്കാരചടങ്ങ് രേഖ ബഹിഷ്കരിച്ചപ്പോൾ
തനിക്കേറ്റ മുറിവുകളിൽ നിന്നുള്ള തന്റെ അതിജീവനമാണ് അപ്പുറം എന്നാണ് ഇന്ദു ലക്ഷ്മി സിനിമയെ വിശേഷിപ്പിച്ചത്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us