Appan OTT: സണ്ണി വെയ്നും അലൻസിയറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം’അപ്പൻ’ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യും. ഒക്ടോബർ 28 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ അപ്പൻ സ്ട്രീം ചെയ്തു തുടങ്ങും. കുടുംബപശ്ചാത്തലത്തിലുള്ള ഡാർക്ക് കോമഡി ചിത്രമാണ് ‘അപ്പൻ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മജു സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയായിരുന്നു.
ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരും സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
സംവിധായകൻ മജുവും ആർ ജയകുമാറുമാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ചു. അൻവർ അലിയും വിനായക് ശശികുമാറും ചേർന്ന് ഒരുക്കിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പൻകുട്ടി, ചമയം: റോണക്സ് സേവിയർ. ടൈറ്റിൽ: ഷിന്റോ, ഡിസൈൻസ്; മുവീ റിപ്പബ്ലിക്, പി ആർ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം. ആർ. പ്രൊഫഷണൽ.