ഛായാഗ്രാഹകൻ സുധീഷ് എസ് (പപ്പു) അന്തരിച്ചു. 45 വയസ്സായിരുന്നു. അമിലോഡോസിസ് എന്ന അപൂർവ്വ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
രാജീവ് രവിയുടെ അസിസ്റ്റന്റായിട്ടായിരുന്നു പപ്പു സിനിമ ജീവിതം ആരംഭിച്ചത്. ചാന്ദ്നി ബാർ, ശേഷം, ദേവ് ഡി തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് സിനിമോട്ടോഗ്രാഫറായി പ്രവർത്തിച്ചു. ‘സെക്കന്റ് ഷേ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി തുടക്കം കുറിച്ചു.
പിന്നീട് ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അയാൾ ശശി, ഈട എന്നീ ചിത്രങ്ങളുടെയെല്ലാം ക്യാമറാമാനായി പ്രവർത്തിച്ചു.അടുത്തിടെ റിലീസിനെത്തിയ ‘അപ്പൻ’ എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തതും പപ്പു ആയിരുന്നു.