scorecardresearch

ലോക്ക്‌‌ഡൗണിൽ ജോലിയോ നടന്നില്ല, എന്നാപ്പിന്നെ ഇതെങ്കിലും; വിശേഷം പങ്കുവച്ച് താരം

ബേബി ബൂമർ ജനറേഷനിലേക്ക് ഞങ്ങളും എന്നാണ് ആകൃതി കുറിക്കുന്നത്

ലോക്ക്‌‌ഡൗണിൽ ജോലിയോ നടന്നില്ല, എന്നാപ്പിന്നെ ഇതെങ്കിലും; വിശേഷം പങ്കുവച്ച് താരം

ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ സഹോദരനും നടനുമായ അപർശക്തി ഖുറാനയും ഭാര്യ ആകൃതി അഹൂജയും തങ്ങളുടെ ആദ്യകൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. രസകരമായൊരു കുറിപ്പിലൂടെയാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടിയെത്തുന്നുവെന്ന വിശേഷം ഇരുവരും പങ്കു വച്ചത്.

Read More: അമ്മയ്ക്ക് എഴുപത്; ആഘോഷമാക്കി ഐശ്വര്യയും കുടുംബവും, ചിത്രങ്ങൾ

“ലോക്ക്ഡൗൺ കാരണം ജോലിയിൽ കൂടുതൽ ഒന്നും ചെയ്യാനായില്ല, അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുടുംബം വലുതാക്കാൻ തീരുമാനിച്ചു,” എന്നാണ് അപർശക്തി കുറിക്കുന്നത്. അതേസമയം, ബേബി ബൂമർ ജനറേഷനിലേക്ക് ഞങ്ങളും എന്നാണ് ആകൃതി കുറിക്കുന്നത്. നടന്മാരായ കാർത്തിക് ആര്യൻ, കാസ്റ്റിങ് ഡയറക്ടർ മുകേഷ് ചമ്പ്ര എന്നിവരെല്ലാം താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

2014 സെപ്റ്റംബറിലാണ് അപർശക്തിയും ആകൃതിയും വിവാഹിതരായത്. ആമിർ ഖാന്റെ ഡങ്കൽ എന്ന ചിത്രത്തിലൂടെയായിരുന്നു അപർശക്തി തന്റെ അരങ്ങേറ്റം കുറിച്ചത്. ലുക്ക ചുപ്പി, സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലും അപർശക്തി അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിക്കുന്ന ഹെൽമറ്റ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അപർശക്തി ഇപ്പോൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aparshakti khurana wife akriti announce pregnancy with hilarious post