ഒരൊറ്റ സിനിമകൊണ്ട് മലയാളത്തിന് പ്രിയങ്കരിയായിമാറിയ അഭിനേത്രിയാണ് അപര്‍ണാ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി നായികയാകുന്ന ചിതമാണ് കാമുകി.

എസ് ബിജുവാണ് ഈ റൊമാൻറ്റിക്ക് കോമഡി ചിത്രത്തിന്റെ സംവിധാനം. ഹണി ബീ 2 .5, ചെമ്പരത്തിപ്പൂ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയാണ് കാമുകിയിൽ അപര്‍ണയുടെ നായകനായെത്തുന്നത്. അച്ചു എന്ന അച്ചാമ്മയായ് അപര്‍ണ എത്തുമ്പോള്‍ ഹരിയാണ് അസ്കറിന്റെ കഥാപാത്രം.

മെയ് 10 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. കുടുംബ സാഹചര്യത്തോടൊപ്പം പ്രണയത്തിനും തമാശക്കും ഒരുപോലെ പ്രധാന്യം നൽകുന്ന ചിത്രമാണ് കാമുകി.

റോവിന്‍ ഭാസ്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് സുധി മാഡിസണ്‍ ആണ്. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ