യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപർണ ദാസ്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപർണ ആദ്യമായി നായികയായി എത്തിയത് മനോഹരം എന്ന ചിത്രത്തിലായിരുന്നു. അടുത്തിടെ, വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും അപർണ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മാലിദ്വീപ് യാത്രയ്ക്കിടയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അപർണ ഇപ്പോൾ.
ഷറഫുദ്ദീൻ നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രമാണ് അപർണയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.