scorecardresearch
Latest News

അപ്പു ഈ ലുക്ക് അടിപൊളി; അപര്‍ണയോട് ആരാധകര്‍

വെളള നിറത്തിലുളള വസ്ത്രമണിഞ്ഞ് മോഡേണ്‍ ലുക്കിലുളള അപര്‍ണയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്

അപ്പു ഈ ലുക്ക് അടിപൊളി; അപര്‍ണയോട് ആരാധകര്‍

സിനിമാജീവിതത്തില്‍ ഏറ്റവും മനോഹരമായ സമയത്തു എത്തി നില്‍ക്കുകയാണ് നടി അപര്‍ണ ബാലമുരളി. സുധ കൊങ്ങരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സൂരറൈ പോട്ര്‌’ എന്ന ചിത്രം അപര്‍ണയുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നു വേണം പറയാന്‍. മികച്ച നടിയ്ക്കുളള ദേശീയ പുരസ്‌കാരം നേടി നില്‍ക്കുമ്പോള്‍ കൈ നിറയെ അവസരങ്ങളാണ് അപര്‍ണയെ തേടിയെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ ഫൊട്ടൊഷൂട്ട്‌ ചിത്രങ്ങളും അപര്‍ണ പങ്കുവയ്ക്കാറുണ്ട്. വെളള നിറത്തിലുളള വസ്ത്രമണിഞ്ഞ് മോഡേണ്‍ ലുക്കിലെത്തിയ അപര്‍ണയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘വൈറ്റ് ആന്‍ഡ് ഓള്‍സം’എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘അപ്പു ഈ ലുക്ക് അടിപൊളി’ എന്നാണ് ആരാധകരുടെ അഭിപ്രായം. താരങ്ങളായ സനൂഷ, ശിവദ, ജ്യോത്സന, നിമിഷ സജയന്‍, സംയുക്ത മേനോന്‍, നാദിയ മൊയ്തു, മഞ്ജിമ മോഹന്‍ തുടങ്ങിയവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. സെലിബ്രിറ്റി ഫൊട്ടൊഗ്രാഫറായ ജിക്‌സനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിക്കുന്നത്.

സുധീഷ് രാമചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.’കാപ്പ’, ‘രുധിരം’,’2018′ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം. മലയാളത്തില്‍ മാത്രമല്ല തമിഴ് ചലച്ചിത്ര ലോകത്തും തന്റെ നിറഞ്ഞ സാന്നിധ്യം അപര്‍ണ അറിയിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aparna balamurali share photoshoot pictures fan reaction

Best of Express