scorecardresearch
Latest News

സ്റ്റൈലിഷ് ലുക്കിൽ അപർണ; ചിത്രങ്ങൾ

ഫൊട്ടൊഗ്രാഫറായ വിനയ് കുമാർ സന്ദീപാണ് ചിത്രം പകർത്തിയത്

സ്റ്റൈലിഷ് ലുക്കിൽ അപർണ; ചിത്രങ്ങൾ

വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ അപർണയുടെ ‘ജിംസി’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിനു പുറമേ തമിഴിലും താരം സജീവമാണ്.

തമിഴിലെ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയം അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു.തന്റെ പുതിയ ചിത്രമായ ‘കാപ്പ’യുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിലെത്തിയതാണ് താരം. ദുബായിൽ വച്ച് പകർത്തിയ അപർണയുടെ ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുബായിലെ മനോഹരമായ കെട്ടിടങ്ങൾ പശ്ചാത്തലമാക്കിയുള്ള ചിത്രം പകർത്തിയത് ഫൊട്ടൊഗ്രാഫറായ വിനയ് കുമാർ സന്ദീപാണ്. താരം സ്റ്റൈലിഷ് ലുക്കിലെത്തിയ ചിത്രങ്ങൾക്കു താഴെ അനവധി കമന്റുകളുമുണ്ട്.

ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, ‘സൂരറൈ പോട്ര്’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. കാപ്പ ആണ് അപർണയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aparna balamurali photoshoot pictures goes viral