വെള്ളിത്തിരയില്‍ ആസിഫ് അലിക്ക് ഏറ്റവും ചേര്‍ന്ന നായികയാണ് അപര്‍ണ ബാലമുരളി. അപര്‍ണ ഇനി ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയുടെ ‘കാമുകി’. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാമുകി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍കം ഒരു ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. യൂടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ട്രെയിലര്‍ ഇപ്പോള്‍.

ഇതിഹാസ, സ്റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി. ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ചാമ്മ എന്ന കഥാപാത്രത്തെയാണ് അപര്‍ണ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലമായി കഥപറയുന്ന ചിത്രമാണ് കാമുകി. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

അപര്‍ണ, അസ്‌കര്‍ എന്നിവരെ കൂടാതെ ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്കോട്ടയം, സിബി തോമസ്, അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മെയ് ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കര്‍ ആണ്. സുധി മാഡിസണ്‍ ആണ് എഡിറ്റിംഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ