Ini Utharam OTT: നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം അപർണ ബാലമുരളി പ്രധാന വേഷത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. സിനിമയുടെ പ്രധാന ഹൈലൈറ്റും പരസ്യവുമെല്ലാം അപർണയുടെ സാന്നിധ്യമായിരുന്നു.ഒക്ടോബർ 7 ന് റിലീസിനെത്തിയ ചിത്രം സീ 5ൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്.
ഹിൽസ്റ്റേഷനിലെ അരിച്ചിറങ്ങുന്ന തണുപ്പിൽ സംഭവിക്കുന്ന ഭീകരമായ കുറ്റകൃത്യം, അതിനു പിന്നിലെ ദുരൂഹത അന്വേഷിച്ചുള്ള സഞ്ചാരം തുടങ്ങി മലയാള ത്രില്ലർ ചിത്രങ്ങൾ കുറച്ചധികം കാലമായി പിന്തുടരുന്ന അതെ വഴിയിലാണ് ഇനി ഉത്തരവും സഞ്ചരിക്കുന്നത്. ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം സംവിധാനം ഒരുക്കിയിരിക്കുന്നത്. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം അവതരിപ്പിച്ചത്.എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ് എന്നിവർ ചെയ്യുന്നു.