scorecardresearch

യാത്രകൾക്ക് കൂട്ടായി മെഴ്‌സിഡസ് ബെൻസ്, എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി അപർണ ബാലമുരളി

59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

യാത്രകൾക്ക് കൂട്ടായി മെഴ്‌സിഡസ് ബെൻസ്, എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി അപർണ ബാലമുരളി

വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ അപർണയുടെ ‘ജിംസി’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിനു പുറമേ തമിഴിലും താരം സജീവമാണ്.

തമിഴിലെ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയം അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു. ജീവിതത്തിൽ പുതിയൊരു സന്തോഷത്തിന്റെ നിറവിലാണ് താരം. മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കിയിരിക്കുകയാണ് അപർണ. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

aparna balamurali, new car, ie malayalam
aparna

മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകള്‍ തുടങ്ങിയവയാണ് തുടങ്ങിയവാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, ‘സൂരറൈ പോട്ര്’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. സുന്ദരി ഗാർഡൻസ് ആണ് അപർണയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aparna balamurali buys mercedes benz amg gla 35 suv