അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; പുതിയ ചിത്രങ്ങൾ

മമ്മൂട്ടി ചിത്രം ‘അപരിചിതനി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മാഹിയുടെ വിശേഷങ്ങൾ

Aparichithan actress Mahhi Vij, Mahhi vij photos, Mahhi vij family, Mahhi vij family pics, Mahhi vij husband, മാഹി വിജ്, അപരിചിതൻ കല്യാണി

മമ്മൂട്ടി നായകനായ ‘അപരിചിതൻ’ എന്ന ചിത്രത്തിലെ ഗ്രാമീണ പെൺകൊടിയായി എത്തിയ മാഹി വിജിനെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. വെള്ളാരംകണ്ണുള്ള ആ സുന്ദരിയുടെ കഥാപാത്രം അത്രേയേറെ ശ്രദ്ധ നേടിയിരുന്നു. ‘കുയിൽപ്പാട്ടിൽ ഊഞ്ഞാലാടാം…,’ എന്ന പാട്ടുസീനിലും നിറഞ്ഞു നിന്നത് മാഹിയായിരുന്നു.

സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സീരിയലുകളിൽ സജീവമാണ് മാഹി ഇപ്പോൾ. മാഹിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഡൽഹിയിൽ ജനിച്ചു വളർന്ന മാഹി വിജ് മോഡലിംഗ് രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഹിന്ദി സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമായിരുന്നു അപരിചിതൻ.

ടെലിവിഷൻ അവതാരകനും നടനുമായ ജയ്‌ ഭാനുശാലി ആണ് ഭർത്താവ്. നാച്ച് ബാലിയേ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ മാഹിയും ഭർത്താവ് ജയ് ഭാനുശാലിയും വിജയികളായിരുന്നു. 2011ലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജ്‌വീർ, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. രാജ്‌വീറിനെയും ഖുശിയേയും ഈ ദമ്പതികൾ ദത്തെടുത്തതാണ്.

Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aparichithan actress mahhi vij latest photos family

Next Story
സിനിമയിൽ വരും മുൻപ് ഐശ്വര്യ മോഹൻലാലിനോട് പറഞ്ഞത്; വീഡിയോAishwarya Lekshmi, Aishwarya Lekshmi Mohanlal video, Aishwarya Lekshmi photos, Aishwarya Lekshmi video, Aishwarya Lekshmi films
The moderation of comments is automated and not cleared manually by malayalam.indianexpress.com