scorecardresearch

കഥാപാത്രത്തിനായി എന്തും ചെയ്യും, ആദ്യമായി തല മൊട്ടയടിച്ച് ജഗദീഷ്; വീഡിയോ

താനിത് പൂർണ്ണമനസ്സോടു കൂടി ചെയ്യുകയാണെന്നും ഇതിനൊരു അവസരം ഒരുക്കിയത് ഫാലിമി സിനിമയുടെ സംവിധായകൻ നിതീഷ് സഹദേവനാണെന്നും താരം ഫെയ്സ് ബുക്ക് വീഡിയോയിൽ പറയുന്നു.

താനിത് പൂർണ്ണമനസ്സോടു കൂടി ചെയ്യുകയാണെന്നും ഇതിനൊരു അവസരം ഒരുക്കിയത് ഫാലിമി സിനിമയുടെ സംവിധായകൻ നിതീഷ് സഹദേവനാണെന്നും താരം ഫെയ്സ് ബുക്ക് വീഡിയോയിൽ പറയുന്നു.

author-image
Entertainment Desk
New Update
Jagadeesh

ഫൊട്ടോ: ഫെയ്സ്ബുക്ക്

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിനായി എന്ത് വിട്ടുവീഴ്ച്ചയും ചെയ്യാൻ തയ്യാറാണെന്ന് നടൻ ജഗദീഷ്. ജീവിതത്തിലാദ്യമായാണ് തന്റെ തല മൊട്ടയടിക്കേണ്ട സാഹചര്യമുണ്ടായത്. താനിത് പൂർണ്ണമനസ്സോടുകൂടി ചെയ്യുകയാണെന്നും ഇതിനൊരു അവസരം ഒരുക്കിയത് ഫാലിമി സിനിമയുടെ സംവിധായകൻ നിതീഷ് സഹദേവനാണെന്നും താരം ഫെയ്സ് ബുക്ക് വീഡിയോയിൽ പറയുന്നു. നിതീഷ് തന്നെയാണ് ജഗദീഷിന്റെ വീഡിയോ തന്റെ പേജിലൂടെ പുറത്തുവിട്ടത്.

Advertisment

ഒട്ടേറെ നടന്മാർക്ക് ലഭിച്ച ഭാഗ്യമാണ് തനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ. വേണമെങ്കിൽ മുടി കളയാതെ മറ്റ് മേക്കപ്പ് മാർഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാം,എന്നാൽ അതൊരിക്കലും കഥാപാത്രത്തോടുള്ള നീതിയാവില്ലെന്നും ജഗദീഷ് വീഡിയോയിൽ പറയുന്നു. താരത്തിന്റെ മുടി പൂർണ്ണമായും കളയുന്നതും വീഡിയോയിലുണ്ട്.

ജഗദിഷേട്ടൻ 😆😎🤘 #malayalam #falimymovie #malayalamcinema

Posted by on 


ജഗദീഷ് ഇതെല്ലാം വെറുതെ പറയുകയാണെന്നും സെറ്റിൽ നേരത്തെ മാറിയിരുന്ന് പൊട്ടിക്കരയുന്നത് താൻ കണ്ടതാണെന്നും പറഞ്ഞ് ട്രോളിയ മഞ്ജു പിള്ളയോട് സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുമ്പോൾ വേദനയുണ്ടാവൂ എന്ന രസകരമായ മറുപടിയാണ് താരം നൽകിയത്. സെറ്റാകെ ഇതിന് പിന്തുണ നൽകുന്നതും വീഡിയോയിൽ കാണാം.

Advertisment
Actor Jagadeesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: