മൂന്നു മലയാള ചിത്രങ്ങള്‍ നാളെ തിയേറ്ററുകളില്‍ എത്തുന്നു. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ‘അന്വേഷണം,’ ജെനിത് കാച്ചപ്പള്ളി ഒരുക്കുന്ന ‘മറിയം വന്ന് വിളക്കൂതി,’ ആനന്ദ്‌ മേനോന്‍ സംവിധാനം ചെയ്ത ‘ഗൗതമന്റെ രഥം’ എന്നീ ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യുന്നത്.

അന്വേഷണം

‘ലില്ലി’ എന്ന പരീക്ഷണ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്വേഷണം.’ ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രന്‍, വിജയ് ബാബു, ലെന, ലിയോണ ലിഷോയ്, ലാല്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലര്‍ കഥയാണ് ‘അന്വേഷണം’ എന്നാണു ട്രെയിലര്‍, പോസ്റ്റര്‍ ഇന്നിവയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്‌.

ഇ ഫോര്‍ എന്റര്‍റൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്‌, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് തോമസിന്‍റേതാണ് തിരക്കഥ. ക്യാമറ സുജിത് വാസുദേവ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് അപ്പു ഭട്ടതിരി.

Read Here: ഒരേ ദിവസം മൂന്ന് സിനിമകൾ: ഇന്ന് അപ്പുവിന്റെ ദിനം

മറിയം വന്ന് വിളക്കൂതി

സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി ജെനിത് കാച്ചപ്പള്ളി ഒരുക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളിക്കൂതി’. ജെനിത് കാച്ചപ്പള്ളി തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി ട്രാക്കിലാണ് പോകുന്നത് എന്നാണ് സൂചന. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, സേതു ലക്ഷ്മി, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ്‌ അഗസ്റ്റിന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായഗ്രാഹണം സിനോജ് പി. അയ്യപ്പന്‍, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം വാസിം മുരളി, കലാസംവിധാനം മനു ജഗധ്.

ഗൗതമന്റെ രഥം

നീരജ് മാധവ് നായകനായി എത്തുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം.’ നവാഗതനായ ആനന്ദ് മേനോന്റെതാണ് രചനയും സംവിധാനവും. വ്യത്യസ്തമായ കഥാ തന്തുവാണ് ചിത്രം പറയുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്‌. പുണ്യ എലിസബത്ത് ബോസ് ആണ് നായികയാകുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍, കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ എന്നിങ്ങനെയുള്ള താര-പുതുമുഖ നിരയുണ്ട്.

കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ‘ഗൗതമന്റെ രഥം’ നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം നവാഗതനായ അങ്കിത് മേനോന്‍.

Read Here: ജയേട്ടാ, നിങ്ങളെ കണ്ട് ഞാനെന്റെ അച്ഛന്റെ സ്നേഹം ഓർത്തു; ‘അന്വേഷണം’ കണ്ട് ഐശ്വര്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook