ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രൺവീർ സിങ്ങും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ദീപികയുടെ ജന്മനാടായ ബാംഗ്ലൂരിൽ സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങുന്ന താരമായി ബാഡ്മിന്റൺ കോർട്ടിലെ രാജകുമാരി. ഹോട്ടൽ ലീലാ പാലസിൽ ബുധനാഴ്ച രാത്രി നടന്ന പാർട്ടിയിൽ ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയണിഞ്ഞാണ് പി വി സിന്ധു എത്തിയത്. എത്നിക് വസ്ത്രത്തിൽ അതീവ സുന്ദരിയായിരുന്നു ബാഡ്മിന്റൺ താരം.

അനാമിക ഖന്ന ഡിസൈൻ ചെയ്ത ഹെവി എംബ്രോയിഡറി വർക്കുകളോടു കൂടിയ ലെഹങ്കയായിരുന്നു സിന്ധു ധരിച്ചിരുന്നത്. ലെഹങ്കയോട് ഇണങ്ങുന്ന ദുപ്പട്ടയും ആക്സസറീസും സ്റ്റേറ്റ്‌മെന്റ് നെക്‌പീസും വലിയ കമ്മലുകളും ചുട്ടിയും ബ്രൈറ്റ് കളറിലുള്ള ലിപ്സ്റ്റിക്കും അണിഞ്ഞാണ് താരമെത്തിയത്. ബൊർനാലി തലുക്ദർ ആയിരുന്നു താരത്തിന്റെ സ്റ്റൈലിസ്റ്റ്.

ചിത്രങ്ങൾ കാണാം:

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ