ലോക്ക്‌ഡൗണ്‍ ആയതോടെ സിനിമ താരങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ആരാധകരുമായി സംവദിക്കാനും താരങ്ങൾ ഈ സമയം ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയയിൽ ദിനംപ്രതി വ്യത്യസ്‌തങ്ങളായ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ.

കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അനുശ്രീ പങ്കുവച്ച ചിത്രങ്ങൾ കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. രാധാമാധവം എന്ന തീമിലാണ് ഫോട്ടോ ഷൂട്ട്. നടിമാരായ നിഖില വിമൽ, ദുർഗ കൃഷ്ണ തുടങ്ങിയവരെല്ലാം അനുശ്രീയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

മുൻപൊരിക്കൽ ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ സംഘടിപ്പിച്ച ശോഭയാത്രയില്‍ ഭാരതാംബയായി വേഷപ്പകര്‍ച്ച നടത്തിയ നടി അനുശ്രീയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരുന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്രയിലാണ് അനുശ്രീ പങ്കെടുത്തത്.

 

View this post on Instagram

 

രാധാ മാധവം….

A post shared by Anusree (@anusree_luv) on

 

View this post on Instagram

 

രാധാ മാധവം…

A post shared by Anusree (@anusree_luv) on

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അഭിനയിച്ചു. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

Read More: Sreekrishna Jayanthi 2020, Happy Krishna Janmashtami Wishes, Images, Wallpapers, Quotes, Messages, Status: ഇന്ന് ശ്രീകൃഷ്ണജയന്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook