ജൂൺ 12 നായിരുന്നു നടി അനുശ്രീയുടെ സഹോദരൻ അനൂപിന്റെ വിവാഹം. ആതിരയായിരുന്നു വധു. സഹോദരന്റെ വിവാഹ ചിത്രങ്ങൾ അനുശ്രീ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. സഹോദരന്റെ വിവാഹമായിരുന്നെങ്കിലും വിവാഹദിനത്തിൽ തിളങ്ങിയത് അനുശ്രീയായിരുന്നു.

മാമ്പഴനിറത്തിലുളള സാരിയിൽ അനുശ്രീ ശരിക്കും തിളങ്ങി. ജീപ്പിൽ കയറി അനുശ്രീ നൃത്തം ചെയ്യുന്നതടക്കമുളള ചിത്രങ്ങൾ സോഷ്യമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. ചിത്രങ്ങൾ പോലെ വിഡിയോയും വൻ ഹിറ്റായിക്കഴിഞ്ഞു.

ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന അനുശ്രീയുടെ കഥാപാത്രം മലയാളികൾക്ക് മറക്കാനാവില്ല. ചാനൽ റിയാലിറ്റി ഷോയിൽനിന്നാണ് ചിത്രത്തിലേക്ക് അനുശ്രീയെ സംവിധായകൻ ലാൽ ജോസ് തിരഞ്ഞെടുത്തത്. റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
anusree, brother weddinganusree, brother weddinganusree, brother wedding

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ