scorecardresearch
Latest News

ഇനിയുള്ള ജന്മത്തിലും ഈ അമ്മയുടെ മകളാവണം; അമ്മയെ ചേർത്തുപ്പിടിച്ച് അനുശ്രീ

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അനുശ്രീ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

Anusree, Anusree mother

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. തന്റെ വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അനുശ്രീ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

“അമ്മേ… ജന്മദിനാശംസകൾ. വേറൊന്നും പറയാനില്ല… ആയുരാരോഗ്യ സൗഖ്യത്തോടെ, ഒരുപാട് സന്തോഷത്തോടെ എല്ലാ കാലവും അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അമ്മയുടെ മകളായിത്തന്നെ ഞാൻ ജനിക്കട്ടെ. ആയിരം ഉമ്മകൾ,” അനുശ്രീ കുറിച്ചു.

Read more: ചേട്ടന്റെ മോനെ ചിരിപ്പിക്കാൻ അനുശ്രീ ഏതറ്റം വരേയും പോകും

ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anusree wishes happy birthday to mother