മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനുശ്രീ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, സഹോദരങ്ങൾക്കൊപ്പം വേനൽമഴ നനയുന്ന ഒരു വീഡിയോയും ഏതാനും ചിത്രങ്ങളുമാണ് അനുശ്രീ പങ്കുവയ്ക്കുന്നത്.
“ഇന്നലത്തെ മഴയിൽ… വേനൽ മഴയുടെ വരവേല്പിനെ ആഘോഷിക്കണം….. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക,” എന്നാണ് അനുശ്രീ കുറിക്കുന്നത്.
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.
Read more: ചേട്ടന്റെ മോനെ ചിരിപ്പിക്കാൻ അനുശ്രീ ഏതറ്റം വരേയും പോകും