scorecardresearch
Latest News

പത്തനാപുരംകാരുടെ പരസ്യമായ അഹങ്കാരം; ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ പറയുന്നു

അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു

anusree, kb ganesh kumar, ie malayalam

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ അനുശ്രീ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും നാട്ടിലെ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

പത്തനാപുരമാണ് അനുശ്രീയുടെ നാട്. പത്തനാപുരം എംഎൽഎയും നടനുമായ കെ.ബി.ഗണേഷ് കുമാറിനെക്കുറിച്ചുള്ള അനുശ്രീയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാവുന്നത്. ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണമെന്ന് അനുശ്രീ പറയുന്നു.

”2002-2003 സമയങ്ങളിൽ നാട്ടിലെ പരിപാടികൾക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടൻ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പി ഗ്ലാസുകൾ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആയിരുന്നു.”The smile of Acceptance”.. ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം..പാർട്ടിക്ക് അതീതമായി, ജാതിഭേദമന്യേ, എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങ്ങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്.. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമിൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അൽപം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചു കൊണ്ടേയിരിക്കുന്നത്…keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ,” ഇതായിരുന്നു അനുശ്രീ കുറിച്ചത്.

മോഹൻലാൽ നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th മാൻ’ ആണ് അനുശ്രീയുടേതായി അടുത്തിടെ റിലീസായ ചിത്രം. ‘താര’ ആണ് അനുശ്രീയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.

Read More: മൂക്കുത്തി ഇഷ്ടം; ചിത്രങ്ങളുമായി അനുശ്രീ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anusree social media post about kb ganesh kumar mla