scorecardresearch

എന്തെ ഹൃദയതാളം മുറുകിയോ, ഏനോ ഹൃദയം ധീം ധീം സൊല്ലുതെ; ഉണ്ണി മുകുന്ദനൊപ്പം അനുശ്രീ, വീഡിയോ

'രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം,' എന്നാണ് വീഡിയോ കണ്ട ആരാധകരുടെ കമന്റ്

'രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം,' എന്നാണ് വീഡിയോ കണ്ട ആരാധകരുടെ കമന്റ്

author-image
Entertainment Desk
New Update
Anusree, Unni mukundan, entertainment news, film news, movie news

Anusree Unni Mukundan

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലിടം നേടിയത്. ഫൊട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

Advertisment

നടൻ ഉണ്ണിമുകുന്ദനൊപ്പമുള്ള ഒരു റീൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുശ്രീ ഇപ്പോൾ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്.

റീൽ ഇതിനകം വൈറലാണ്. അതേസമയം, രണ്ടുപേരും നല്ല ജോഡികളാണ്, നിങ്ങൾക്ക് വിവാഹിതരായി കൂടെ? എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

Advertisment

സൂര്യ ടി വി ല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്ളേസ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' ആണ് അനുശ്രീ അവസാനം അഭിനയിച്ച ചിത്രം.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ട്വല്‍ത്ത് മാന്‍' ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

'ഗന്ധർവ്വ ജൂനിയർ' ആണ് ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. 'മാളികപ്പുറ'ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക എന്നതാണ് റിപ്പോർട്ട്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസിനെത്തും. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Unni Mukundan Anusree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: