നടന വിസ്മയം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. ’12th മാനി’ന്റെ ലൊക്കേഷനിൽനിന്നും പകർത്തിയതാണ് ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
”നടന വിസ്മയം….Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ..നമ്മുടെ സ്വന്തം ലാലേട്ടൻ….അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ ഷെയർ ചെയ്തത്.
ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’. ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.
Read More: സാരിയിൽ ആടിപാടി അനുശ്രീ; വീഡിയോ