ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ എത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. പിന്നീട് ഇങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയുള്ള നടിയുമാണ് അനുശ്രീ. താരം ഉണ്ണിയാര്‍ച്ചയുടെ വേഷത്തിലെത്തിയ ചിത്രിങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടുന്നത്.
“മാമാങ്കം എന്നത് കേരളചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്. അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്,” ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി അനുശ്രീ കുറിച്ചു.
കഴിഞ്ഞ ദിവസം പത്തനാപുരം എംഎല്‍എ കെ. ബി. ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണമെന്ന് അനുശ്രീ പറയുന്നു. ഗണേഷ് കുമാറിനോടൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
മോഹൻലാൽ നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th മാൻ’ ആണ് അനുശ്രീയുടേതായി അടുത്തിടെ റിലീസായ ചിത്രം. ‘താര’ ആണ് അനുശ്രീയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.
Also Read: പത്തനാപുരംകാരുടെ പരസ്യമായ അഹങ്കാരം; ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ പറയുന്നു