ഒരു കാലത്തെ ഹിറ്റ് പരസ്യങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റേത് “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും,” എന്നു തുടങ്ങുന്ന അതിലെ പാട്ട് എല്ലാവരും പാടിനടന്നിരുന്ന ഒന്നാണ്. അടുത്ത കാലത്ത് ടിക് ടോക് ഹിറ്റായിരുന്ന സമയം എല്ലാവരും ഇത് പരീക്ഷിച്ചിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ ഒരു വീഡിയോയാണ് നടി അനുശ്രീ പങ്കു വച്ചിരിക്കുന്നത്.
Read More: മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും മാസ്റ്റർപീസ് സ്റ്റെപ്പുകളുമായി അനുശ്രീ; വീഡിയോ
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. താരമാണ്. തന്റെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ഒരു ഡാൻസ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
“വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്നു പറഞ്ഞാണ് അനുശ്രീ വീഡിയോ പങ്കുച്ചത്. ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകളും എടുക്കുന്നുണ്ട് അനുശ്രീ. ഫൺ മൂഡിലുള്ള അനുശ്രീയുടെ ഡാൻസ് ആരാധകരും ഏറ്റെടുത്തു.
View this post on Instagram
മൂന്നാറിലെ റിസോര്ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു. തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റസ്റ്ററന്റിൽ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നൽകിയിട്ടുണ്ട്. “ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ് പൂളിൽ ചെയ്തതെന്ത്??? ഉത്തരം: ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കൾ നോക്കി നിൽക്കുന്നു.”
View this post on Instagram
16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുമ്പോൾ സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നൽകിയ ക്യാപ്ഷൻ.
View this post on Instagram
ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.