അപർണ ബാലമുരളിക്ക് പിന്നാലെ അനുശ്രീയും ഓട്ടോ തൊഴിലാളിയായി. തന്റെ പുതിയ ചിത്രമായ ‘ഓട്ടർഷ’ എന്ന ചിത്രത്തിലാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്ന കഥാപാത്രമായെത്തുന്നത്. അതിനുവേണ്ടി അനുശ്രീ ഓട്ടോ ഓടിച്ചു പഠിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഓട്ടോയെ തൊട്ടുതൊഴുത് സ്റ്റാർട്ടാക്കി. എല്ലാവർക്കും ടാറ്റയും ഉമ്മയും കൊടുത്ത് ഓട്ടോ മുന്നോട്ടെടുത്തു. നല്ല കൂളായി അനുശ്രീ ഓട്ടോ ഓടിച്ചു. പക്ഷേ കണ്ണൊന്നു പാളിയപ്പോൾ ഓട്ടോ അതിന്റെ വഴിക്ക് പോയി. റോഡിനു സമീപത്തായി ചെന്ന് ഒരൊറ്റ ഇടി. അനുശ്രീ ഒന്നു പേടിച്ചെങ്കിലും പിന്മാറാൻ തയ്യാറായില്ല. പിന്നോട്ട് എടുത്ത് വീണ്ടും ഓടിച്ചു. അങ്ങനെ ഒടുവിൽ അനുശ്രീ ഓട്ടോ ഓടിക്കാൻ പഠിച്ചു.

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓട്ടർഷ. അനിത എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയുടേതാണ് തിരക്കഥ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ