ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങളെല്ലാം തന്നെ. കഴിഞ്ഞ ദിവസം നടി അനുശ്രീയും സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു.
“ലിപ് ലോക്ക് സീൻ ചെയ്യുമോ? ഇപ്പോ മലയാളത്തിൽ ഇതൊക്കെ ഉണ്ടേ… അത്കൊണ്ട് ചോദിച്ചതാ,” എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘യെസ്’ എന്നാണ് അനുശ്രീ മറുപടി നൽകിയത്.

മലയാളത്തിലെ രണ്ടു ഡൗൺ റ്റു എർത്ത് വ്യക്തികൾ ആണ് ഉണ്ണി മുകുന്ദനും അനുശ്രീയും എന്നൊരാളുടെ അഭിനന്ദനത്തിന് നന്ദി പറയാനും അനുശ്രീ മറന്നില്ല.
ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നു ചോദിച്ചയാൾക്ക് , ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുന്നു എന്നും അനുശ്രീ മറുപടി നൽകി.
യാത്ര ചെയ്യാൻ ഇഷ്ടമുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് യുഎഇ, യുകെ എന്നായിരുന്നു അനുശ്രീയുടെ ഉത്തരം. ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടനെ പോവാൻ ആഗ്രഹിക്കുന്നത് മൂന്നാറിലേക്കാണെന്നും അനുശ്രീ പറയുന്നു.
Read more: വീണ്ടും ഞങ്ങൾ കുട്ടികളായപ്പോൾ; വേനൽമഴയിൽ നനഞ്ഞ് അനുശ്രീ