scorecardresearch
Latest News

കൂട്ടുകാരുമൊത്ത് താന്‍ സ്വിമ്മിങ്പൂളിൽ എന്ത് ചെയ്തു എന്നറിയേണ്ടവര്‍ക്ക്; അനുശ്രീയുടെ മറുപടി

സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ അവധിക്കാലയാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്

കൂട്ടുകാരുമൊത്ത് താന്‍ സ്വിമ്മിങ്പൂളിൽ എന്ത് ചെയ്തു എന്നറിയേണ്ടവര്‍ക്ക്; അനുശ്രീയുടെ മറുപടി

മലയാളത്തിലെ പുതിയകാല നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. കോവിഡ് ലോക്ക്‌ഡൗൺ കാലത്തും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അടുത്തിടെ സുഹൃത്തുക്കൾക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്.

Read more: തണുത്തുറഞ്ഞൊരു പള്ളിനീരാട്ട്; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നൽകിയിട്ടുണ്ട്. “ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്??? ഉത്തരം: ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കൾ നോക്കി നിൽക്കുന്നു.”

 

View this post on Instagram

 

A post shared by Anusree (@anusree_luv)

16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുമ്പോൾ സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നൽകിയ ക്യാപ്ഷൻ.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

 

View this post on Instagram

 

A post shared by Anusree (@anusree_luv)

അടുത്തിടെ, സഹോദരിയുടെ ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.

ഇപ്പോഴിതാ, ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റമുള്ള ഏതാനും ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു. കഴുത്തൊപ്പം വെട്ടിയ മുടിയും ആറ്റിറ്റ‌്യൂഡുമെല്ലാമാണ് ചിത്രങ്ങളെ മനോഹരമാക്കുന്നത്.

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവർ ലുക്കിനു പിറകിൽ.

 

View this post on Instagram

 

A post shared by Anusree (@anusree_luv) on

കേരളതനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read more: അച്ഛന്റെ മേൽനോട്ടത്തിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്; ചിത്രങ്ങളുമായി അനുശ്രീ

കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.

”പരിണാമം… എന്‍റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.

 

View this post on Instagram

 

Cozy time with my favorite poison!!!…Orange juice …. @sajithandsujith @pranavraaaj

A post shared by Anusree (@anusree_luv) on

ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

Read more: നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണങ്ങൾ; അനുശ്രീ പറയുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anusree munnar travel photos swimming pool pics

Best of Express