Latest News

അനുശ്രീ തന്നെ നായികയും ‘നായകനും’: ‘ഓട്ടർഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിൾ റിഗ് ആക്കി മാറ്റിയാണ് ഓട്ടോറിക്ഷയ്കക്ക് അകത്തെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

‘ജെയിംസ് ആന്റ് ആലീസി’ന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടർഷ’യിൽ അനുശ്രീയാണ് അനിത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയിൽ സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് പറയുന്നത്. അനുശ്രീയ്ക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നായികയും നായകനും അനുശ്രീ തന്നെയെന്നാണ് സംവിധായകൻ ലാൽജോസിന്റെ അഭിപ്രായം. ചിത്രം റിലീസ് ചെയ്യുന്നത് ലാൽജോസിന്റെ എൽജെ ഫിലിംസ് ആണ്.

ചിത്രത്തിന് വേണ്ടി അനുശ്രീ മുൻപ് ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചത് വാർത്തയായിരുന്നു. ഡ്രൈവിങ് അറിയുന്നതിനാല്‍ വെറും രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് അനുശ്രീ ഓട്ടോ ഓടിക്കാൻ പഠിച്ചത്.
‘മറിമായം എന്ന’ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഓട്ടോറിക്ഷയ്ക്ക് അകത്ത് ചിത്രീകരിക്കേണ്ട രംഗങ്ങൾ നിരവധിയുള്ളതിനാൽ മൾട്ടി ആക്സിസിൽ 360 ഡിഗ്രി ഷോട്ടുമായാണ് ചിത്രമൊരുങ്ങുന്നത്. ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് പുതിയൊരു സാങ്കേതികതയെ കൂടി തന്റെ ചിത്രത്തിലൂടെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ‘ഓട്ടർഷ’യിലൂടെ. ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിൾ റിഗ് ആക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യയെന്നു പറയാം. സുജിത്തിന്റെ​ ആശയം പ്രാവർത്തികമാക്കിയത് റിഗ് ഡിസൈനറായ ചന്ദ്രകാന്ത് മാധവനാണ്.

View this post on Instagram

#Autorsha360 😀 കോടികൾ മുടക്കി ഹോളിവുഡ് സിനിമകളുടെ സാങ്കേതിക വശങ്ങൾ കണ്ടു കണ്ണ് തള്ളി നിൽക്കുന്ന മലയാളികൾക്കിടയിലേക്കു ഇന്ത്യയിലാദ്യമായി മലയാളത്തിൽ ചെറു ചിലവിൽ മനോഹരമായി ഒരുക്കിയ റിഗ് വിദ്യ കണ്ടു നോക്ക്.. Autorsha 360 എന്നാണു വിളിപ്പേര്.. സുജിത് വാസുദേവ് സംവിധാനം ചെയ്തു അനുശ്രീ മുഖ്യ കഥാപാത്രം ആകുന്ന 'ഓട്ടോർഷ' എന്ന സിനിമയുടെ അടിപൊളി മേക്കിങ് വീഡിയോ റിലീസ് ചെയ്തു.. Credits#mallucomicgram

A post shared by Instagram Malayalam Official (@instaagrammalayalam) on

‘ഓട്ടർഷ’യ്ക്കായി അനുശ്രീ ഓട്ടോ ഡ്രൈവറായി, പക്ഷേ സംഭവിച്ചതോ?- വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anusree in sujith vasudev autorsha first look poster

Next Story
അവനൊപ്പം​ അഭിനയിക്കാൻ ടെൻഷനുണ്ട്: സനുഷ
The moderation of comments is automated and not cleared manually by malayalam.indianexpress.com