Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും മാസ്റ്റർപീസ് സ്റ്റെപ്പുകളുമായി അനുശ്രീ; വീഡിയോ

ഫൺ മൂഡിലുള്ള അനുശ്രീയുടെ ഡാൻസ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു

anusree, അനുശ്രീ, anusree video, anusree photos, anusree pool photos, anusree photoshoot, അനുശ്രീ ഫോട്ടോഷൂട്ട്

മലയാളികളുടെ പ്രിയനായികയായ അനുശ്രീ സോഷ്യൽ മീഡിയയിലെയും താരമാണ്. തന്റെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

“വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്നു പറഞ്ഞാണ് അനുശ്രീ വീഡിയോ പങ്കുവയ്ക്കുന്നത്. ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകളും എടുക്കുന്നുണ്ട് അനുശ്രീ. ഫൺ മൂഡിലുള്ള അനുശ്രീയുടെ ഡാൻസ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Read more: തണുത്തുറഞ്ഞൊരു പള്ളിനീരാട്ട്; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

മൂന്നാറിലെ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു. തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റസ്റ്ററന്റിൽ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നൽകിയിട്ടുണ്ട്. “ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ് പൂളിൽ ചെയ്തതെന്ത്??? ഉത്തരം: ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കൾ നോക്കി നിൽക്കുന്നു.”

 

View this post on Instagram

 

A post shared by Anusree (@anusree_luv)

16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുമ്പോൾ സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നൽകിയ ക്യാപ്ഷൻ.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

 

View this post on Instagram

 

A post shared by Anusree (@anusree_luv)

അടുത്തിടെ, സഹോദരിയുടെ ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anusree fun dance video

Next Story
വാമികയ്ക്ക് രണ്ടു മാസം, ആഘോഷമാക്കി വിരാട് കോഹ്‌ലിയും അനുഷ്കയുംanushka sharma, vamika, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com