വ്യായാമവേളകൾ ആനന്ദകരമാക്കാം; ട്രെഡ്‌മിൽ ഡാൻസുമായി അനുശ്രീ

വർക്ക് ഔട്ടിനിടെ പകർത്തിയ രസകരമായൊരു വീഡിയോ ആണ് അനുശ്രീ ഷെയർ ചെയ്യുന്നത്

anusree, അനുശ്രീ, anusree video, anusree dance video, anusree photos, anusree pool photos, anusree photoshoot, അനുശ്രീ ഫോട്ടോഷൂട്ട്, anusree bold look

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ താരം. യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് അനുശ്രീ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്.

“വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അടുത്തിടെ, മറ്റൊരു രസകരമായ ഡാൻസ് വീഡിയോയും താരം പങ്കുവച്ചിരുന്നു. “വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിൽ ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിക്കുന്ന അനുശ്രീയെ ആണ് കാണാൻ സാധിക്കുക.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

അടുത്തിടെ കൊച്ചിയിലെ കാക്കനാട് ആനുശ്രീയുടെ പുതിയൊരു ഫ്ളാറ്റ് വാങ്ങിയിരുന്നു. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്നാണ് അനുശ്രീ പറയുന്നത്.

Read more: കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anusree fun dance during workout video

Next Story
‘ആ ആഗ്രഹം ഒടുവിൽ സാധിച്ചു;’ പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീർത്തിkeerthy suresh, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com