മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിൽ മേളക്കാർക്കും കുട്ടികൾക്കൊപ്പുമാണ് അനുശ്രീയുടെ തകർപ്പൻ ഡാൻസ്.
കോവിഡിനെ തുടർന്ന് ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തന്റെ അമ്പലത്തിലെ ഉത്സവം വീണ്ടും പഴയപോല ആയതിന്റെ സന്തോഷം ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അനുശ്രീ പങ്കുവച്ചിരുന്നു. ”ഞങ്ങടെ ഉത്സവം…രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ… ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ… എന്റെ നാട്. എന്റെ നാട്ടുകാർ.. എന്റെ അമ്പലം… ഉത്സവം…” എന്ന ക്യാപ്ഷനോടെയാണ് സുഹൃത്ത് പകർത്തിയ തന്റെ ചിത്രങ്ങൾ അനുശ്രീ പോസ്റ്റ് ചെയ്തത്.
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾവരെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്ന നടി കൂടിയാണ് അനുശ്രീ.
Read More: ഈ പാട്ടു കേൾക്കുമ്പോൾ ഡാൻസ് ചെയ്യാതിരിക്കുന്നതെങ്ങനെ?; വീഡിയോയുമായി അനുശ്രീ