സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന ഒരു വീഡിയോയാണ് അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തുളളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോൾ കൂട്ടുകാരും ഒപ്പം പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തിലാണ് അനുശ്രീയെന്ന് വീഡിയോയിൽനിന്നും വ്യക്തം.
സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് മൂന്നാറിലെ റിസോര്‍ട്ടിലേക്ക് ചങ്ങാതിമാർക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങളും അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
Read More: സിനിമയിൽ ലിപ് ലോക്ക് സീൻ ചെയ്യുമോ? അനുശ്രീയോട് ആരാധകൻ
ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.