മലയാള സിനിമയിലെ പ്രമുഖ നടിമാരിലൊരാളായ അനുശ്രീ ഏതു അധോലോക സംഘത്തിന്റെ കൂടെയാണ് ഓണം ആഘോഷിച്ചതെന്ന് ചിന്തിച്ചവരുണ്ടോ? എന്നാല്‍ കേട്ടോളൂ, അനുശ്രീയുടെ സുഹൃത്തുക്കളും, കുടുംബവും ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ് ‘രാജരാജേശ്വരി അധോലോകം’ എന്നത്. കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്ന അനുശ്രീയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പത്തനാപ്പുരത്തെ വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബത്തോടൊപ്പം വലിയ രീതിയില്‍ ഓണം ആഘോഷമാക്കാറുണ്ടെന്ന് അനുശ്രീ പറയുന്നു. ”അവിട്ടം അല്ലെങ്കില്‍ ചതയം, ഇതിലേതെങ്കിലും ഒരു ദിവസമായിരിക്കും പരിപാടികള്‍ നടത്തുക. എവിടെ ഷൂട്ടിനു പോയാലും വീട്ടിലെ ഓണാഘോഷം മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്,” അനുശ്രീ പറഞ്ഞു.
പൂരം കലാസമിതിയുടെ ചെണ്ടമേളത്തോടെയാണ് ആഘോഷത്തിനു തുടക്കമായത്. തുടര്‍ന്ന് അപ്പം കടി, കലം പൊട്ടിക്കല്‍, കുളം കര എന്നീ മത്സരങ്ങളും നടന്നു. ആഘോഷങ്ങളെല്ലാം നിയമം പാലിച്ചാണ് നടത്താറുളളതെന്നും ഇതുവരെ പരാതികളൊന്നും ഉയര്‍ന്നു കേട്ടിട്ടില്ലെന്നും അനുശ്രീ വീഡിയോയില്‍ പറയുന്നുണ്ട്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂര്യ ടി വി ല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല്‍ ജോസിന്റെ
‘ഡയമണ്ട് നെക്ളേസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു.