സൂര്യയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. ലോകത്തെങ്ങുമുളള സൂര്യയുടെ ആരാധകർ ഗംഭീരമായി പിറന്നാൾ ആഘോഷിച്ചു. കേരളത്തിലും ഫാൻസുകാർ വിപുലമായിതന്നെ പിറന്നാൾ ആഘോഷിച്ചു. കൂട്ടത്തിൽ നടി അനുശ്രീയും. കൊട്ടാരക്കരയിലെ സൂര്യ ഫാൻസുകാർക്കൊപ്പമായിരുന്നു അനുശ്രീ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ അനുശ്രീ വെറുതെ പങ്കെടുത്തതല്ല. സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ.

സൂര്യക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രമായ താനാ സേർന്ത കൂട്ടത്തിന്റെ പോസ്റ്ററുകളും ഇന്നലെ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളാണ് ഇന്നലെ പുറത്തുവിട്ടത്. കീർത്തി സുരേഷ്, സെന്തിൽ, കാർത്തിക്, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്.

മണിരത്നം നിര്‍മിച്ച് വസന്ത് സംവിധാനം ചെയ്ത നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തെത്തുന്നത്. ഇളയദളപതി വിജയ്ക്കൊപ്പമായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയൻ, വാരണം ആയിരം, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സൂര്യ തമിഴകത്തെ മികച്ച നടന്മാരില്‍ ഒരാളായി. 2006 ലെ ജ്യോതികയോടൊപ്പം സില്ലനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ