scorecardresearch
Latest News

കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

കൊച്ചി കാക്കനാട് ആണ് അനുശ്രീ പുതിയ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്

കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ; വീഡിയോ

മലയാളത്തിലെ പുതിയകാല നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. അടുത്തിടെയാണ് അനുശ്രീ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയത്. കാക്കനാട് ആണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Read more: തണുത്തുറഞ്ഞൊരു പള്ളിനീരാട്ട്; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവർ ലുക്കിനു പിറകിൽ.

 

View this post on Instagram

 

A post shared by Anusree (@anusree_luv) on

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലേസി’ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anusree bought new flat kochi kakkanad video