ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അനുശ്രീ. കോവിഡ് കാലത്ത് വ്യത്യസ്തമായ നിരവധി ഫൊട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും അനുശ്രീ ആരാധകരുമായി പങ്കുവച്ചു. അനുശ്രീയുടെ പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

തന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ മഹേഷിന് പിറന്നാൾ ആശംസിച്ചുകൊണ്ടുളളതാണ് അനുശ്രീയുടെ പോസ്റ്റ്. ”നിഴലുകളെ എനിക്ക് പേടിയില്ല, കാരണം എന്റെ അടുത്ത് ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം നീയാണ്, മറ്റൊരമ്മയിൽനിന്നുളള എന്റെ സഹോദരൻ. എന്റെ സഹോദരന്, എന്റെ സന്തതസഹചാരിക്ക്, ഞങ്ങടെ എല്ലാവരുടെയും പാപ്പി അപ്പച്ചന് പിറന്നാൾ ആശംസകൾ,” മഹേഷിനൊപ്പമുളള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

anusree, ie malayalam

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിൽ തന്നെ ഇരിക്കുന്നതുകൊണ്ടുള്ള ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇതിനിടയിൽ ചില മേക്കോവറുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Read More: തണുത്തുറഞ്ഞൊരു പള്ളിനീരാട്ട്; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

റിയാലിറ്റി ഷോയിൽ നിന്നാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രം അനുശ്രീ മനോഹരമാക്കി. ഇതോടെ മലയാളത്തിലെ മികച്ച നായികമാരിലൊരാളായി അനുശ്രീ. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നീ സിനിമകളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook